Thursday, November 10, 2011

അന്യനെ ആശ്രയിച്ചാലുണ്ടാകുന്ന ദോഷംഒരു കാട്ടിലൊരു അത്തിമരം ഉണ്ടായിരുന്നു.അതു പൂത്തു നിറയെ കായ്കളുണ്ടായി.കുറെ ദിവസം കഴിഞ്ഞപ്പോള് അത്തിപ്പഴം  പഴുത്തു തടങ്ങി.  അത്തിപ്പഴം തിന്നാന്‍  ഒരു കുയിലമ്മ  എത്തി. നല്ല മധുരമുള്ള പഴം. അവള്‍ രണ്ടു മൂന്ന് അത്തിപ്പഴം തിന്നിട്ട് നീട്ടി കൂവി.കൂ.......കൂ........അവളുടെ
കൂട്ടു കാരനെ വിളിയ്ക്കുകയാണ്. എവിടെയോ ഇരുന്നു് മറുപടി കിട്ടി. കൂ.......കൂ....... കുയിലമ്മയുടെ ഈ വിളി ആ അത്തിമരത്തിന്‍റെ കൊമ്പില്‍ പറ്റിയിരുന്ന ഇത്തിള്‍ കൊടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
ഇത്തിള്‍ ക്കൊടി കുയിലമ്മയോടു ചോദിച്ചു. നീ വന്നു് അത്തിപ്പഴം തിന്നതും പോരാഞ്ഞിട്ട് കൂകി വിളിച്ച് കൂട്ടുകാരനെയും കൂടി വിളിച്ചു വരുത്തുകയാണ്. അല്ലേ.. എന്തിനാണിങ്ങനെ വല്ലതിനേം ആശ്രയിച്ചു ജീവിക്കുന്നെ. കുയിലമ്മ തിരിച്ചു ചോദിച്ചു. ഹാ..ഹാ.. ഇതു നല്ല തമാശ തന്നെ. ചെറിയ മന്തന്‍ വലിയ മന്തനോട് പറയും പോലെ.  ഇത്തിള്‍ ക്കൊടിയേ   നീ അല്ലേ അത്തിമരത്തിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നെ. അതിന്‍റെ വേരു വലിച്ചെടുക്കുന്ന ആഹാരം തൊട്ട് വലിച്ചെടുക്കുന്ന ഇത്തിള്‍ ക്കൊടിയേ...നിനക്ക് ഇതു പറയാന്‍ ഒരു യോഗ്യതയും ഇല്ല.നീ ഒരു കാര്യം ഓര്‍ ത്തോളു ഇത്തിള്‍ കൊടിയേ.എനിയ്ക്ക് ഈ അത്തി മരമല്ലേല്‍ വേറെ ഏതേലും മരം . അതിലുണ്ടാകുന്ന പഴമേതേലും കഴിച്ച് ഞാന്‍ ജീവിക്കും. പക്ഷെ നീ പൂര്‍ണ്ണമായും ഇതിനെ തന്നെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഈ മരത്തിനെന്തേലും സംഭവിച്ചാല്‍ നിന്‍റെ കാര്യം. അതോര്‍ക്കുമ്പോളാണെനിക്ക് സങ്കടം.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അത്തി മരത്തിലെ പഴമെല്ലാം തീര്‍ന്നു. കുയിലമ്മ അതു വഴി പറന്നു പോയപ്പോളാണ് ആ കാഴ്ച കണ്ടത്. അത്തിമരം അതാ കാറ്റില്‍ മറിഞ്ഞു കിടക്കുന്നു.അതില്‍ പറ്റിയിരുന്ന ഇത്തിള്‍ ക്കൊടി  സങ്കടത്തോടെ പറഞ്ഞു. കുയിലമ്മ പറഞ്ഞതെത്രശരിയാണ്. ഈ അത്തിമരത്തിനെ മാത്രം ആശ്രയിച്ചു ജീവിച്ച ഞാന്‍ ഇതാ ആപത്തില്‍ പെട്ടിരിക്കുന്നു.എന്‍റെ അന്ത്യകാലമടുത്തു. ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗമാണ് അടഞ്ഞത്.ഇതില്‍ നിന്നും ഒരു പാഠം ഞാന്‍ പഠിച്ചു. ഒരിയ്ക്കലും നമ്മള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായും  ആരേയും  ആശ്രയിക്കരുത്.Wednesday, November 2, 2011

വാക്കു പാലിച്ചതിന്റ വില എത്ര വലുത്


കൊക്കരക്കോ...കൊക്കരക്കോ...കൊക്കരക്കോ...

ഹാവൂ...കൂട്ടുകാരെ..  ഞാനങ്ങനെ രക്ഷപ്പെട്ടു.

 ഇപ്പോള്‍നിങ്ങളു വിചാരിക്കുകയാവും ഞാന്‍ എങ്ങിനെയാണ് രക്ഷപ്പെട്ടത്..എവിടെ നിന്നാണ് എന്നൊക്കെ. ഞാനതെല്ലാം പറയാം കൂട്ടുകാരെ..

ദാ കേട്ടോളു....

എന്നെ ആ ഇറച്ചിക്കടേടെ മുമ്പിലെ കൂട്ടിലിട്ടേക്കുവാരുന്നേ. എന്തിനാണെന്നു നിങ്ങക്കെല്ലാം അറിയാമല്ലോ. ഇറച്ചി മേടിക്കാന്‍ആളു വരുമ്പം എന്നെ തൂക്കി കൊടുക്കാനെക്കൊണ്ട്.പക്ഷെ അപ്പോഴാണ് ദൈവം കനിഞ്ഞത്. കൂട്ടിനു നേരെ ഒരു കൊതിയന്‍പട്ടി ഒറ്റ ചാട്ടം.കൂടു ദേ മറിഞ്ഞു താഴെ കിടക്കുന്നു.കൂടിന്‍റ വാതില്‍തുറന്നു വന്നു. ഞാനൊറ്റ ചാട്ടം കൊടുത്തു. എന്‍റ പുറകെ കടക്കാരനും  വന്നു . ഞാനോടി പറന്ന് കടേടെ  മുകളില്‍  മോന്തായത്തി കേറി ഇരുന്നു.കടക്കാരന്‍ആവുന്നതു നോക്കി  .എന്നെ പിടിക്കാന്‍. പക്ഷെ കൂട്ടുകാരെ എന്നെ അയാള്‍ക്കു കിട്ടിയില്ല. അങ്ങിനെ രാത്രിയായി. ഞാന്‍പതുക്കെ താഴെയിറങ്ങി. തീറ്റയൊന്നും കഴിക്കാതെ വിശന്നു പൊരിഞ്ഞ് എന്തെങ്കിലും കിട്ടുമോന്ന് നോക്കി ഞാനൊരു വീടിന്‍റെ  മുറ്റത്ത് ചെന്നു.  ഇരുട്ടായിരുന്നതു കൊണ്ട്  കണ്ണു കാണാന്‍  പറ്റത്തില്ലായിരുന്നേലും  എച്ചിലും വറ്റുമൊക്കെ തപ്പിപെറുക്കി കൊത്തി തിന്നുവാരുന്നു. അപ്പോഴല്ലേ അടുത്ത ആപത്തു വന്നത്. അവിടെ തിളങ്ങുന്ന രണ്ടു കണ്ണുകള്‍. നോക്കുമ്പം ദേ ഒരു ഉണ്ടക്കണ്ണന്‍കുറുക്കന്‍.   അവിടുത്തെ കോഴി കൂട്ടില്‍ അവന്‍ നോട്ടമിട്ടിരുന്നപ്പോഴാണ് എന്നെ കണ്ടത്. എന്നെ കണ്ടതും അവന്‍ചാടി എന്‍റെ നേരെ ഒറ്റ വരവ്. എന്നിട്ട് ഒരു പറച്ചിലും. ആഹാ ഇന്നെനിക്കിനി കഷ്ടപ്പെടാതെ നിന്നെ തിന്നാമല്ലോയെന്ന്.

കൂട്ടുകാരെ 'പടേ പേടിച്ചു പന്തളത്തു ചെന്നപ്പോള്‍പന്തോം കൊളുത്തി പട' വന്നെന്നു പറയുന്നതു കേട്ടില്ലേ. അതേ പോലെയായി ഞാന്‍ഞാനവനോടു കെഞ്ചിപ്പറഞ്ഞു.

കുറക്കന്‍  ചേട്ടാ ഞാന്‍രണ്ടു ദിവസം സ്വാതന്ത്ര്യത്തോടു കുടി നടന്നിട്ട് മൂന്നാമത്തെ ദിവസം ചേട്ടന്‍പറയുന്നിടത്ത് ഞാന്‍വന്നോളാം എന്ന്. അതുവരെ ചേട്ടനെന്നെ നോക്കിക്കോ, ഞാന്‍വല്ലയിടത്തും പോകുന്നുണ്ടോയെന്നും മറ്റുംഅപ്പോള്‍കുറുക്കന്‍പറഞ്ഞു. എന്താണേലും ഞാന്‍നിന്നെയൊന്ന് പരീക്ഷിക്കാന്‍പോകുകയാണ്..നീ സത്യ സന്ധനാണോയെന്ന് ഞാന്‍ നോക്കട്ടെ..

അങ്ങിനെ ജീവിതത്തിലാദ്യമായി രണ്ടു ദിവസത്തേക്ക്  ഞാന്‍സ്വതന്ത്രനായി. ഇപ്പോള്‍നിങ്ങക്കൊരു സംശയം തോന്നിക്കാണും അല്ലേ അതുവരെ എനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നോയെന്ന്ഇല്ലായിരുന്നു   കൂട്ടുകാരെ  എന്നെപ്പിടിച്ച് ഒരു കൂട്ടിലാക്കി  വീട്ടുകാര്   തീറ്റയും തന്ന് വളര്‍ത്തുകയായിരുന്നു..എന്തിനാണെന്നോ. എളുപ്പം വലുതാക്കീട്ട്  ഇറച്ചിക്കു വേണ്ടി വില്‍ക്കാന്‍. അങ്ങിനെ അവര്‍വിറ്റപ്പോളാണ് ഞാനാ കടേടെ കൂട്ടിലായത്. ഇപ്പം നിങ്ങളു വിചാരിക്കുന്നുണ്ടായിരിക്കും എന്‍റ അമ്മേം അച്ഛനും ഒക്കെ ഇല്ലേയെന്ന്. ഉണ്ട്. അവരും ഇതേ പോലെ കൂട്ടില്‍തന്നെയാണേ. അങ്ങിനെ ആ ഉണ്ടക്കണ്ണന്‍കുറുക്കന് ദയതോന്നി എന്നെ രണ്ടു ദിവസത്തേക്ക് വിട്ടു. അങ്ങിനെ ഞാനാ കുറ്റിക്കാടിന്റെടുത്താക്കി എന്റെ താവളം. പകലൊക്കെ കരീലയുടെ ഇടയിലൊക്കെ ചിക്കീം ചികഞ്ഞും കൊത്തിപ്പെറുക്കി വല്ലതും തിന്നും. രാത്രയാവുമ്പോള് അവിടൊരു പേര മരത്തില് പതുങ്ങിയിരിക്കുംരണ്ടാമത്തെ ദിവസം വൈകുന്നേരമാണ് കുറുക്കന്‍ ചേട്ടനെന്നോട് അവിടെ ഒരു വലിയ ആല്മരത്തിന്റെ ചോട്ടില് ചെല്ലണമെന്നു പറഞ്ഞത്.ഞാനന്നു വൈകുന്നേരം  സങ്കടപ്പെട്ടു നടക്കുന്നതു കണ്ടപ്പോള് അതുവഴിവന്ന കാളച്ചേട്ടനെന്നോടു് കാര്യം തിരക്കി. അപ്പോള് കാളച്ചേട്ടനെന്നോടു പറഞ്ഞു. നീ എന്റ മുതുകത്തു കയറി  പതുങ്ങി ഇരുന്നോ നിന്നെ ഞാന്‍ ദൂരെ ഒരിടത്തു കൊണ്ടുപോയി രക്ഷപ്പെടുത്താമെന്ന്.പക്ഷെ ഞാന്‍ പറഞ്ഞു. ജീവന്‍ പോയാലും വേണ്ടില്ല കുറുക്കന്‍ ചേട്ടനു കൊടുത്ത വാക്കു പാലിക്കുമെന്ന്. ഞാനങ്ങനെ മരിക്കാന്‍ തയ്യാറായി രണ്ടും കല്‍പ്പിച്ച് ആല്മരത്തിന്റ ചോട്ടില് കുറുക്കന്‍ ചേട്ടനേയും കാത്തു നിന്നു. ഇത്തിരി സമയം കഴിഞ്ഞപ്പോള്‍ ചിറിയെല്ലാം നക്കി നക്കി കുറുക്കന്‍ ചേട്ടന്‍ വരുന്നു.ഞാനവസാനമായി കണ്ണടച്ചു നിന്നു പ്രാര്ത്ഥിച്ചു. ഇനി  കുറച്ചു സമയത്തിനകം ഞാന്‍ മരിക്കും. കുറുക്കന്‍ ചേട്ടനടുത്തു വന്നു. എന്റ ചിറകില് തട്ടി. എടാ കോഴിച്ചെറുക്കാ കണ്ണു തുറക്കെന്നു പറഞ്ഞു. . എന്‍റ കഥകഴിയുവാന്‍ പോകുകയാണെന്നു വിചാരിച്ചുഞാന്‍ പേടിച്ചു വിറച്ച് കണ്ണു  തുറന്നു .   എന്നോടു പറഞ്ഞു നീ പറഞ്ഞ വാക്കു പാലിച്ചു. അതു കൊണ്ട് നിന്നെ ഞാന്‍ വെറുതെ വിട്ടിരിക്കുന്നു. കൂട്ടു കാരെ അന്നാണ് എനിക്കു മനസ്സിലായത്  വാക്കു പാലിച്ചതിന്റ വില എത്ര വലുതാണെന്നുള്ളത്. അങ്ങിനെ മരണത്തില്‍ ‍നിന്നും ഞാന്‍ രക്ഷപ്പെട്ടു.

ഇപ്പം നിങ്ങള്‍ക്കു മനസ്സിലായോ ഞാനെങ്ങനാ രക്ഷപ്പെട്ടതെന്ന്.