Monday, December 30, 2013

എല്ലാവര്‍ക്കും എന്‍റ നവവത്സരാശംസകള്‍!! അതോടൊപ്പം നിങ്ങളുടെ വീട്ടിലെ കൊച്ചു കുട്ടികള്‍ക്കുവേണ്ടി ഈ കഥ എന്‍റ പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുന്നു.




                       
കരീലം പക്ഷിയും സുന്ദരിതത്തയും
  ഒരു കരീലം പക്ഷിയും കുഞ്ഞുങ്ങളും ഒരു മാവിന്റെ ചില്ലയില്‍
 കൂടു കൂട്ടിതാമസിക്കുകയായിരുന്നു.
കരീലം പക്ഷിക്ക് കരീലയുടെ നിറമാണ്. പക്ഷിക്കുഞ്ഞുങ്ങളമ്മയോടു ചോദിച്ചു നമുക്കെന്താ  അമ്മേ ഈ നിറമെന്ന്. അപ്പോള്‍ തള്ളപ്പക്ഷി പറഞ്ഞു  മക്കളേ എല്ലാ നിറത്തിനും ഓരോരോ ഉദ്ദേശ്യമുണ്ട്
കരീലം പക്ഷിയും കുഞ്ഞുങ്ങളും കൂടി രാവിലെ ഇറങ്ങി തീറ്റ തിന്നാനാരംഭിച്ചു. കരീലം പക്ഷി കുഞ്ഞുങ്ങളോടു പറഞ്ഞു.-- മക്കളേ  ശ്രദ്ധിച്ച് തീറ്റ തിന്നോണം.ഈ കരീലയുടെ അടിയിലൊക്കെയുള്ളത് ചിക്കി ചിനക്കിനോക്കിക്കോണം. വല്ല ചിതലോ, പുഴുവോ ഒക്കെ കാണും.അതിനെയൊക്കെ തിന്നു വയറു നിറച്ചു കൊള്ളണം.ശത്രുക്കള്‍
വരുമ്പോള്‍ കരീലയുടെ അടിയില്‍ പതുങ്ങിക്കോണം. അങ്ങിനെ രക്ഷപ്പെട്ടോണം.

തീറ്റ തിന്നോണ്ടിരുന്നപ്പോളാണ് ഒരു പ്രാപ്പിടിയന്‍ അതുവഴിവന്നത്. ഉടനെ തന്നെ കരീലം പക്ഷിയും കുഞ്ഞുങ്ങളും എല്ലാം കരീലയുടെ അടിയില്‍ പതുങ്ങി  ഇരുന്നു . കരീലയുടെ
നിറമായതിനാല്‍  പ്രാപ്പിടിയന് അവരെ കണ്ടുപിടിക്കാനായില്ല. അങ്ങനെ രക്ഷപ്പെട്ടു.

  കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു സുന്ദരി തത്ത കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ വന്നു. വിളഞ്ഞു കിടക്കുന്ന പതിനെട്ടു മണിയന്‍ പയറു തിന്നാനാണ് തത്തമ്മയും കുഞ്ഞുങ്ങളും കൂടി വന്നത്. തത്തമ്മ കരീലം പക്ഷിയെയും കുഞ്ഞുങ്ങളെയും കൂടി കണ്ടപ്പോള്‍ കളിയാക്കി കൊണ്ട് പറഞ്ഞു. നിന്നെക്കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കരീല ആയിരിക്കുമെന്ന്. ഇതുകേട്ട് കരീലം പക്ഷി പറഞ്ഞു. എന്‍റെ നിറമിങ്ങനെയായെന്നും പറഞ്ഞ് തത്തമ്മേ നീ കളിയാക്കുകയൊന്നും വേണ്ട. എനിക്ക് ശത്രുക്കളില്‍ നിന്നും രക്ഷ നേടാനാണ് ഈനിറം ദൈവം തന്നിരിക്കുന്നത്. നിനക്കു് പച്ച നിറം തന്ന ദൈവത്തിന്റെ ഉദ്ദേശ്യവും അതു തന്നെയാണ്. നീ പച്ചിലകളുടെ ഇടയിലിരിക്കുമ്പോള്‍  നിന്നെയും തിരിച്ചറിയില്ല. അതിനാണ് നിനക്കും ആ നിറം തന്നിരിക്കുന്നത്.

ഇതു പറഞ്ഞു തീര്‍ന്നതും ഒരു പ്രാപ്പിടിയന്‍ താഴേക്കു പറന്നു വന്ന് തത്തമ്മയുടെ കുഞ്ഞിനെ റാഞ്ചാന്‍ നോക്കി.  തത്തമ്മക്കുഞ്ഞ് ഇലയുടെ ഇടയില്‍ ആയിരുന്നതു കൊണ്ട് പ്രാപ്പിടിയന് റാഞ്ചി എടുക്കാനായില്ല. അപ്പോള്‍ തത്തമ്മ കരീലം പക്ഷിയോടു പറഞ്ഞു. ശരിയാണ് നീ പറഞ്ഞത്  ശത്രുക്കളില്‍ നിന്നും രക്ഷനേടാനാണ് ഈശ്വരന്‍ ഓരോ ജീവിക്കും അതാതിന്‍റെ നിറവും, വലുപ്പവും ഒക്കെ തന്നിരിക്കുന്നത്.  നീ പറഞ്ഞപ്പോളത് ഞാന്‍ വിശ്വസിച്ചില്ല. പക്ഷെ എനിക്ക് ഇപ്പോളതു മനസ്സിലായി.

9 comments:

  1. hum ishtapettu..happy new year too.....

    ReplyDelete
  2. വായിക്കാന്‍ കഴിയുന്നില്ല
    പുതുവത്സരാശംസകള്‍

    ReplyDelete
  3. വായിക്കാൻ പറ്റുന്നില്ലല്ലൊ. മടിച്ചിരിക്കാതെ അതങ്ങ് എഴുതിക്കേറ്റെന്റെ കുസുമേച്ചി..

    ReplyDelete
  4. ഒരുപാടു ഇഷ്ടമായി
    ആശംസകള്‍

    ReplyDelete
  5. നല്ല കഥയാണ്. ഇഷ്ടമായി.
    അത് പോലെ മലര്‍ വാടിയില്‍ വന്ന കഥയും വായിച്ചു. കഥയുടെ പേരു മറന്നു. ചുവന്ന നിറം അത് ചുവപ്പിനെ മാത്രം വിഴുങ്ങാതെ മറ്റ് നിറങ്ങള്‍ വിഴുങ്ങുന്നത് കൊണ്ടാണ്‍, മഞ്ഞ വര്‍ണ്ണം അത് മഞ്ഞ ഒഴുകെ ഉള്ളതിനെ വിഴുങ്ങുന്നത് കൊണ്ടാണ് ,എന്ന കഥ...അതിനെ പേര് എന്തായിരുന്നു..??

    ReplyDelete
  6. നല്ല കഥ. നന്നായി പറഞ്ഞിരിക്കുന്നു..!!

    ReplyDelete