Thursday, November 10, 2011

അന്യനെ ആശ്രയിച്ചാലുണ്ടാകുന്ന ദോഷം



ഒരു കാട്ടിലൊരു അത്തിമരം ഉണ്ടായിരുന്നു.അതു പൂത്തു നിറയെ കായ്കളുണ്ടായി.കുറെ ദിവസം കഴിഞ്ഞപ്പോള് അത്തിപ്പഴം  പഴുത്തു തടങ്ങി.  അത്തിപ്പഴം തിന്നാന്‍  ഒരു കുയിലമ്മ  എത്തി. നല്ല മധുരമുള്ള പഴം. അവള്‍ രണ്ടു മൂന്ന് അത്തിപ്പഴം തിന്നിട്ട് നീട്ടി കൂവി.കൂ.......കൂ........അവളുടെ
കൂട്ടു കാരനെ വിളിയ്ക്കുകയാണ്. എവിടെയോ ഇരുന്നു് മറുപടി കിട്ടി. കൂ.......കൂ....... കുയിലമ്മയുടെ ഈ വിളി ആ അത്തിമരത്തിന്‍റെ കൊമ്പില്‍ പറ്റിയിരുന്ന ഇത്തിള്‍ കൊടിയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
ഇത്തിള്‍ ക്കൊടി കുയിലമ്മയോടു ചോദിച്ചു. നീ വന്നു് അത്തിപ്പഴം തിന്നതും പോരാഞ്ഞിട്ട് കൂകി വിളിച്ച് കൂട്ടുകാരനെയും കൂടി വിളിച്ചു വരുത്തുകയാണ്. അല്ലേ.. എന്തിനാണിങ്ങനെ വല്ലതിനേം ആശ്രയിച്ചു ജീവിക്കുന്നെ. കുയിലമ്മ തിരിച്ചു ചോദിച്ചു. ഹാ..ഹാ.. ഇതു നല്ല തമാശ തന്നെ. ചെറിയ മന്തന്‍ വലിയ മന്തനോട് പറയും പോലെ.  ഇത്തിള്‍ ക്കൊടിയേ   നീ അല്ലേ അത്തിമരത്തിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നെ. അതിന്‍റെ വേരു വലിച്ചെടുക്കുന്ന ആഹാരം തൊട്ട് വലിച്ചെടുക്കുന്ന ഇത്തിള്‍ ക്കൊടിയേ...നിനക്ക് ഇതു പറയാന്‍ ഒരു യോഗ്യതയും ഇല്ല.നീ ഒരു കാര്യം ഓര്‍ ത്തോളു ഇത്തിള്‍ കൊടിയേ.എനിയ്ക്ക് ഈ അത്തി മരമല്ലേല്‍ വേറെ ഏതേലും മരം . അതിലുണ്ടാകുന്ന പഴമേതേലും കഴിച്ച് ഞാന്‍ ജീവിക്കും. പക്ഷെ നീ പൂര്‍ണ്ണമായും ഇതിനെ തന്നെ ആശ്രയിച്ചാണു ജീവിക്കുന്നത്. ഈ മരത്തിനെന്തേലും സംഭവിച്ചാല്‍ നിന്‍റെ കാര്യം. അതോര്‍ക്കുമ്പോളാണെനിക്ക് സങ്കടം.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. അത്തി മരത്തിലെ പഴമെല്ലാം തീര്‍ന്നു. കുയിലമ്മ അതു വഴി പറന്നു പോയപ്പോളാണ് ആ കാഴ്ച കണ്ടത്. അത്തിമരം അതാ കാറ്റില്‍ മറിഞ്ഞു കിടക്കുന്നു.അതില്‍ പറ്റിയിരുന്ന ഇത്തിള്‍ ക്കൊടി  സങ്കടത്തോടെ പറഞ്ഞു. കുയിലമ്മ പറഞ്ഞതെത്രശരിയാണ്. ഈ അത്തിമരത്തിനെ മാത്രം ആശ്രയിച്ചു ജീവിച്ച ഞാന്‍ ഇതാ ആപത്തില്‍ പെട്ടിരിക്കുന്നു.എന്‍റെ അന്ത്യകാലമടുത്തു. ഭക്ഷണം കിട്ടാനുള്ള മാര്‍ഗ്ഗമാണ് അടഞ്ഞത്.ഇതില്‍ നിന്നും ഒരു പാഠം ഞാന്‍ പഠിച്ചു. ഒരിയ്ക്കലും നമ്മള്‍ ജീവിതത്തില്‍ പൂര്‍ണ്ണമായും  ആരേയും  ആശ്രയിക്കരുത്.



4 comments:

  1. ശരിയാണു...പൂർണ്ണമായി ഒന്നിനെ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന മറ്റു മാർഗ്ഗങ്ങളടച്ച് നമ്മൾ സ്വയം ആപത്ത് ക്ഷണിച്ച് വരുത്തുകയാണ്

    ReplyDelete
  2. ഇത് കുട്ടികൾക്കുള്ള കഥയല്ലല്ലോ സഹോദരീ.. മുതിർന്നവർക്കും ചിന്തിക്കാനുള്ള പഞ്ചതന്ത്രം കഥയാണു...നമ്മൂടെ നാട്ടിൽ ഇത്തിൾക്കണ്ണികൾ വല്ലാതെ പെരുകുന്നൂ...നിയമസഭാ മന്ദിരത്തിനരുകിലും അവർക്ക് പടുകൂറ്റൻ ഫ്ലാറ്റുകൾ ഉണ്ട് താമസിക്കാൻ..നട്ടിൽ വേറേയും മന്ദിരങ്ങൾ ഉയരുന്നുണ്ട്....

    ReplyDelete
  3. സങ്കൽ‌പ്പങ്ങ
    ൾസീത*
    ചന്തു നായർ

    എന്‍റ വലിയ കുട്ടിക്കഥകള്‍ ആസ്വദിച്ച നിങ്ങളോടെന്‍റ സന്തോഷം അറിയിക്കട്ടെ.

    ReplyDelete