കുട്ടനു പറമ്പിലൊക്കെ കളിച്ചു നടക്കാന്‍ ഒരുപാടിഷ്ടമാണ്. പറമ്പില്‍ നടക്കുമ്പോള്‍ കുട്ടന്‍ ചെടിമേലിരിക്കുന്ന പൂത്തുമ്പിയോടും പുവിനോടും ചിത്ര ശലഭത്തിനോടും ഒക്കെ കാര്യങ്ങളു പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യും. അവരൊക്കെയാണു കുട്ടന്‍റ കൂട്ടുകാരും.ഒരു ദിവസം കുട്ടനൊരു പച്ചക്കുതിരയെ കണ്ടു. കുട്ടനതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു. പച്ചക്കുതിര ഒരുപാടുയരത്തില്‍ ചാടുന്നത് കണ്ടു. പച്ചക്കുതിരയോട് ചോദിച്ചു. ഹായ് നീയെന്തുയരത്തില്‍ ചാടുന്നു പച്ചക്കുതിരേ.
എനിയ്ക്കിതു കണ്ടിട്ട് കൊതി വരുന്നു. കുട്ടനതുപോലൊന്നു ചാടാന്‍ നോക്കി. ദേ തടുപെടാന്നും പറഞ്ഞ് കുട്ടന്‍ താഴെ വീണു. പച്ചക്കുതിരയോട് കുട്ടന്‍ ചോദിച്ചു. ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ. പച്ചക്കുതിര പറഞ്ഞു. ഞാന്‍ സത്യമേ പറയൂ. ചോദിച്ചോളൂ.. നീയെന്തു ഭക്ഷണമൊക്കെയാ കഴിയ്ക്കുന്നത്. അതു കേട്ടു പച്ചക്കുതിര ഒരു ചിരിചിരിച്ചു.ഹാ...ഹാ... ഇതെന്തു ചോദ്യമാ കുട്ടാ. ഞങ്ങളു പുല്‍ച്ചാടികളല്ലേ. ഈ പേരുപോലെ തന്നെ ഞങ്ങള് ഈ തളിരു പുല്ലും ഇലയും ഒക്കെ തിന്നാ ജീവിക്കുന്നേ.നീയെന്താ അങ്ങിനെ ചോദിച്ചെ കുട്ടാ. അപ്പോള്‍ കുട്ടന്‍ പറഞ്ഞു. എനിയ്ക്ക് അമ്മ ഇറച്ചീം മീനും ഒക്കെയാണ് തരുന്നത്. എന്നിട്ടു പറയും ഇതൊക്കെ തിന്നാ നല്ല ശക്തി കിട്ടും. ഓടാനും ചാടാനും ഒക്കെപ്പറ്റും എന്നൊക്കെ. അപ്പോള്‍ പുല്‍ച്ചാടി വീണ്ടും അവനോടു പറഞ്ഞു. അതു മനുഷരുടെ വെറുതെയുള്ള തോന്നലാ, നീയിപ്പോള്‍ കണ്ടില്ലേ. ഇറച്ചി തിന്നുന്ന നീയും പുല്ലു തിന്നുന്ന ഞാനും തമ്മിലുള്ള വ്യത്യാസം. കുട്ടനപ്പോള്‍ പുല്‍ച്ചാടിയോടു പറഞ്ഞു. ശരിയാ പുല്‍ച്ചാടി എനിയ്ക്കു മനസ്സിലായി. അന്നു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടനമ്മയോടു പ്രത്യേകം പറഞ്ഞു. അമ്മേ ഇന്നുമുതലെനിയ്ക്ക് പച്ചക്കറിയാഹാരം മതി. ഇറച്ചിയും മീനും ഒന്നും വേണ്ട. എന്നിട്ടു പുല്‍ച്ചാടിയുടെ കാര്യവും പറഞ്ഞു.പുല്ലു മാത്രം തിന്നുന്ന പുല്‍ച്ചാടിക്ക് ഒരുപാടുയരത്തില്‍ ചാടാന്‍ പറ്റുന്നത്.
അതു മനുഷരുടെ വെറുതെയുള്ള തോന്നലാ,
ReplyDeleteഅന്നു വീട്ടില്‍ എത്തിയപ്പോള്‍ കുട്ടനമ്മയോടു പ്രത്യേകം പറഞ്ഞു. അമ്മേ ഇന്നുമുതലെനിയ്ക്ക് പച്ചക്കറിയാഹാരം മതി. ഇറച്ചിയും മീനും ഒന്നും വേണ്ട...nice
ReplyDeleteഈസോപ്പ് കഥ പോലെ മനോഹരം
ReplyDeleteചക്കര മുത്തില്‍ നിറയെ കുഞ്ഞു കഥകളാണല്ലോ.ഇഷ്ടമായി..........
ReplyDeleteപാര ഗ്രാഫുകള്‍ തമ്മില്‍ വിട്ടു എഴുതുന്നതാവില്ലേ കൂടുതല്‍ ഭംഗി .
ആശംസകള്‍.............
ചെറിയ മോള്‍ക്കു പറഞ്ഞുകൊടുക്കാന്‍ കുഞ്ഞുകഥകള്‍ തേടിനടക്കുന്ന ഒരാളാണ് ഞാന്‍... ദൗര്‍ഭാഗ്യത്തിന് അത്തരം കഥകളുടെ ബ്ലോഗുകള്‍ കുറവാണ്... ചേച്ചിയുടെ ബ്ലോഗ് കണ്ടത് നന്നായി.. മോള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പറ്റിയ നല്ല കഥകള്‍...
ReplyDelete