ഒരു പൂന്തേനരുവി ഒരുപാടു വേഗത്തിലൊഴുകിയൊഴുകി വരുകയായിരുന്നു. വഴിയിലൊരിടത്തുവെച്ച് ഒരു കട്ടുറുമ്പിനെ ഒരു കടലാസു വഞ്ചിയില്‍ കയറ്റി ഒരു കുസൃതിക്കുട്ടന്‍
പൂന്തേനരുവിയിലോട്ടൊഴുക്കിവിട്ടു. കട്ടുറുമ്പു വിചാരിച്ചു എന്താണേലും ഈ പൂന്തേനരുവീടെ കൂടെ പോകാം. വഴിയിലെ കാഴ്ചകളും കാണാം.പുതിയ പുതിയ നാടുകളും കാണാം. നാട്ടാരേയും കാണാം.പൂന്തേനരുവി ഒഴുകി പോയടത്തുകൂടിയൊക്കെ ആ കടലാസു വഞ്ചിയും ഒഴുകി. അങ്ങനെ ആ കട്ടുറുമ്പ് കാണാത്ത കരകളെല്ലാം കണ്ടുകണ്ട് മുന്നോട്ടു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൂന്തേനരുവിയും കട്ടുറുമ്പും നല്ല ചങ്ങാതിമാരായി.കട്ടുറുമ്പ് പൂന്തേനരുവിയോടു ചോദിച്ചു. പൂന്തേനരുവി..ചങ്ങാതി നീയെവിടെ നിന്നും വരുന്നു. നീയെവിടെയ്ക്കാണീ തിടുക്കത്തിലൊഴുകിയൊഴുകി പോകുന്നത്. ഞാന്‍ നിന്‍റ വെള്ളത്തിന്‍റ കൂടെ ഈ കടലാസു വഞ്ചിയില്‍ നിന്നോടൊപ്പം കൂടിയിട്ട് കുറേനേരമായി. എവിടുന്നാണ് നീ വരുന്നത്. ഞാന്‍ വഴിയ്ക്കു വെച്ചാണ് നിന്‍റകൂടെ കൂടിയത് .അപ്പോള്‍ പൂന്തേനരുവി കട്ടുറുമ്പിനോടു പറഞ്ഞു.കൂട്ടുകാരാ ഞാനങ്ങ് ദൂരെ എന്‍റച്ഛന്‍റടുത്തു നിന്നും വരുകയാണ്. ഞാനെന്‍റ അമ്മയുടെ അടുത്തേയ്ക്ക് എളുപ്പം ഒഴുകി പോകുകയാണ്.കട്ടുറുമ്പ് അതിശയത്തില്‍ ചോദിച്ചു. അച്ഛന്‍റടുത്തു നിന്നോ.ഹാ...ഹാ അതു കൊള്ളാമല്ലോ.
ആരാണു നിന്‍റച്ഛന്‍ .പൂന്തേനരുവി പറഞ്ഞു. നീ കേട്ടിട്ടില്ലേ.കറുമ്പന്‍മല. കറുമ്പന്‍മലയാണെന്‍റച്ഛന്‍ .വീണ്ടും കട്ടുറുമ്പിനു സംശയമായി.അപ്പോള്‍ നിന്‍റ അമ്മയാരാ. പൂന്തേനരുവി പറഞ്ഞു. അതോ അത് അറബിക്കടലെന്നു നീ കേട്ടിട്ടില്ലേ.ആ അറബിക്കടലാണെന്‍റയമ്മ.കട്ടുറുമ്പിനു വീണ്ടും സംശയമായി. പൂന്തേനരുവിയോടു ചോദിച്ചു. നീയെന്തിനാണിത്ര വേഗത്തിലീ പാഞ്ഞൊഴുകുന്നത്. നീയൊന്നു നിന്നേ..ഞാനൊരു കര്യം പറയട്ടെ. അപ്പോള്‍ പൂന്തേനരുവി ഒരുപാടു സങ്കടത്തില്‍ പറഞ്ഞു .അതു ചങ്ങാതീ നില്‍ക്കാനൊന്നും ഒട്ടും സമയമില്ല. ഞാന്‍ വെപ്രാളപ്പെട്ട് ഓടുന്നതെന്താണെന്നു വെച്ചാല്‍ എപ്പോഴാണ് മനുഷ്യേരു വന്ന് എന്നെ തടഞ്ഞു നിര്‍ത്തുന്നതെന്നറിയത്തില്ല.അവരു വന്ന് തടയിണകെട്ടി തടഞ്ഞു നിര്‍ത്തുന്നതിനു മുമ്പേ എന്‍റയമ്മേടടുത്തെത്തി കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം. അതിനാണ് ഞാനീ വേഗത്തിലോടുന്നത്.കട്ടുറുമ്പിനു പൂന്തേനരുവിയുടെ നൊമ്പരം മനസ്സിലായി. കട്ടുറുമ്പു പൂന്തേനരുവിയോടു പറഞ്ഞു. എനിയ്ക്കു നിന്‍റ വിഷമം മനസ്സിലായി പൂന്തേനരുവി. എളുപ്പം ഒഴുകിയ്ക്കോ. നീ പറഞ്ഞതു ശരിയാ ഒരു ദയയുമില്ലാത്തമനുഷ്യേര് എപ്പോഴാണ് നിന്നെ തടുത്തു നിര്‍ത്തുന്നതെന്നറിയത്തില്ല.വഴിയിലൊരിടത്ത് ഒരു മരം കിടന്നതില്‍ കയറി കട്ടുറുമ്പ് രക്ഷപ്പെട്ടു . പൂന്തേനരുവി വേഗത്തിലൊഴുകി അമ്മയുടെ അടുത്തേയ്ക്കും പോയി.
നല്ല കഥ ..അപ്പോള്‍ ഉറുമ്പിനു അച്ഛനെയും അമ്മയെയും കാണണ്ടേ ? പറ ,,പറ ,,പറ :)
ReplyDeleteഹ ഹ .....കഥ ഇഷ്ടപ്പെട്ടു...
ReplyDeleteരമേശ് ചേട്ടന്റെ കമന്റിനു
ആണ് കഥയുടെ ബാകി ക്രെഡിറ്റ്....
രമേശേ കടലാസു വഞ്ചിയില്‍ കയറ്റി വിട്ടപ്പോളവനത് മുതലാക്കി. നാടുകാണാമെന്നു വെച്ചു.
ReplyDeleteകഥ വന്നു വായിച്ചതില്‍ സന്തോഷം
ente lokam ..താങ്കളുടെ അഭിപ്രായത്തിനും വില കല്‍പ്പിക്കുന്നു
ഒരു കുഞ്ഞു കഥയിലൂടെ ഒരു വലിയ സന്ദേശം. നന്നായിരിക്കുന്നു .
ReplyDeleteനല്ല സന്ദേശം ഉൾക്കൊള്ളുന്ന കഥ
ReplyDeleteഉറുമ്പിന്റെ കട്ടപ്പൊക!
ReplyDeleteഅമ്മയെ കാണാൻ പറ്റാതെ ജീവിയ്ക്കേണ്ടി വന്ന കുട്ടികളോട് ചോദിച്ചാൽ അറിയാം പൂന്തേനരുവിയുടെ നൊമ്പരം.......
ReplyDeleteകഥ ഇഷ്ടപ്പെട്ടു.
പാവം കട്ടുറുമ്പ് ...അതിന്‍റെ ഗതി എന്താകുമോ ആവോ ...
ReplyDeleteകഥയില്‍ ചോദ്യമില്ലല്ലോ ..
ങ്ങ ആ ..എന്നിട്ട് ?
അങ്ങനെ പൂന്തേനരുവി അമ്മയെ കെട്ടിപ്പിടിച്ചുമ്മ വച്ച് സസുഖം വളരെ കാലം വാണു. കൂട്ടത്തിൽ വന്ന കട്ടുറുമ്പിന് ആ കാഴ്ച കാണാൻ കഴിഞ്ഞില്ല. അതിനു മുൻപെ തന്നെ, പൂന്തേനരുവിയുടെ ഭ്രാന്തമായ ഓട്ടത്തിനിടയിൽ ഒരു വളവിൽ വച്ച് കടലാസ് വഞ്ചി മറിഞ്ഞ് പാറക്കല്ലിൽ തലയിടിച്ച് കട്ടുറുമ്പിന്റെ കഥ കഴിഞ്ഞിരുന്നു. പാവം കട്ടുറുമ്പ്...!!
ReplyDelete(പാവം കട്ടുറുമ്പിനും വേണ്ടെ ഒരവസാനം..!)
കഥ നന്നായിരിക്കുന്നു.
ആശംസകൾ..
This comment has been removed by the author.
ReplyDeleteചെറിയ കാര്യത്തിലുടെ വലിയ വലിയ കാര്യങ്ങള്‍ പറയുന്നു ,നന്നായി പറഞ്ഞു
ReplyDeleteകുഞ്ഞിക്കഥയിലൂടെ മനുഷ്യന്റെ ഭീകരമുഖം വരച്ചിട്ടു...
ReplyDeleteഇതില്‍ വന്നഭിപ്രായമിട്ട എല്ലാ കുഞ്ഞിക്കൂട്ടുകാര്‍ക്കും ഒരു ചക്കരയുമ്മ
ReplyDeleteഎന്റെ ചെറിയ മോള്‍ക്ക് ഉറങ്ങുന്നതിനു മുമ്പ് കഥ കേള്‍ക്കണം . രാവിലെ ഉണരുമ്പോഴും ഒരു കഥ വേണം. ദിവസവും രണ്ട് കുഞ്ഞുകഥ . എന്റെ കൈയ്യിലുള്ള സ്റ്റോക്കൊക്കെ എന്നോ തീര്‍ന്നു . ഇപ്പോള്‍ കൊച്ചു കുട്ടികളുടെ കഥയും തേടി നടക്കുകയാണ് ഞാന്‍... ഒരു നിധി പോലെ ചേച്ചിയുടെ ഈ കഥയും കിട്ടി .
ReplyDeleteകൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട നല്ല ഒരു കഥയാണിത് . അരുവിയുടെയും എറുമ്പിന്റെയും യാത്രയിലൂടെ പല അറിവുകളും കുഞ്ഞുമനസിലേക്ക് നല്‍കുവാന്‍ ഈ കഥകൊണ്ട് ഭംഗിയായി സാധ്യമാവുന്നു.... ഇങ്ങിനെ എഴുതാന്‍ കഴിയുന്നത് ഒരു വലിയ സിദ്ധിയാണ് . ചേച്ചിക്കത് ആവോളമുണ്ട് .എല്ലാ നന്മകളും നേരുന്നു
പുതുവത്സര ആശംസകള്‍...