ഒരു വീടിന്‍റ അടുക്കളത്തോട്ടത്തിലൊരു കുമ്പളവും മത്തയും ഉണ്ടായിരുന്നു
കുമ്പളത്തിന് കുറച്ചു ഇലകളും വള്ളിയും
ഒക്കെ വന്നപ്പോള്‍ അതിന്‍റെ അടുത്തു
നിന്നിരുന്ന ഒരു മരത്തിലേയ്ക്ക് വീട്ടുകാരന്‍ കുമ്പളത്തിനെ കയറ്റി വിട്ടു. മത്തന് ഇലകളും വള്ളിയും
ഒക്കെ ആയപ്പോള്‍ അതിനെ പറമ്പിലോട്ടും പടര്‍ത്തി വിട്ടു. എന്നു
പറഞ്ഞാല്‍ പറമ്പില്‍ നീളത്തിലങ്ങനെ വളരും. .
കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്ക്
ഒരാഗ്രഹം തോന്നി. അത് കുമ്പളത്തിനോടു പറഞ്ഞു. എടാ
കുമ്പളമേ എനിയ്ക്ക് ഈ താഴെ ഇങ്ങനെ കിടക്കാന്‍ വയ്യ. ഞാനും
കൂടി നിന്‍റെ കൂടെ ആ മരത്തേലോട്ടു കയറട്ടെ.അവിടാകുമ്പോളാകാശോം
കാണാം. മരത്തേലിരിയ്ക്കുന്ന പറവകളേം ഒക്കെ കാണുകേം ചെയ്യാം.അപ്പോള്‍ കുമ്പളം മത്തയോടു പറഞ്ഞു.ചങ്ങാതീ അബന്ധമൊന്നും കാണിയ്ക്കല്ലേ....
എനിയ്ക്കാണെങ്കിലിതില്‍ പറ്റിപ്പിടിച്ചു കയറാന്‍ ദാ ചുരുളന്‍ വള്ളിയുണ്ട്. അത് ഈ
മരത്തില്‍ ചുറ്റിപ്പിടിച്ചാണ് ഞാന്‍ മുകളിലോട്ടു കയറുന്നത്. അപ്പോള്‍ മത്തന്‍
പറഞ്ഞു, നീയങ്ങനെ എന്നെ പിന്‍തിരിപ്പിക്കാനൊന്നും നോക്കേണ്ട.
എനിയ്ക്കും നിന്നേപ്പോലെ അതില്‍ കയറാനൊക്കെപ്പറ്റും. ഇല്ലെങ്കില്‍ നീ
നോക്കിയ്ക്കോ.കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മത്തയും കുമ്പളത്തിന്‍റെ കൂടെ ആ
മരത്തില്‍ എങ്ങിനെയെങ്കിലും കയറിപ്പറ്റി. അപ്പോഴും കുമ്പളം മത്തനോടു പറഞ്ഞു.
ചങ്ങാതീ കുറച്ചുദിവസം കഴിയുമ്പോള്‍ നീ പൂക്കുകയും കായ്ക്കുകയും ഒക്കെ ചെയ്യും.
നിനക്കുണ്ടാകുന്ന കായ് ഒരു പാടു വലുതായിരിക്കും. നിന്‍റ ശക്തിയില്ലാത്ത
വള്ളിയ്ക്ക് ആ കായും കൊണ്ട് ഈ മരത്തില്‍ നില്‍ക്കാന്‍ പറ്റുകയില്ല. അപ്പോള്‍ മത്ത
വീണ്ടും കുമ്പളത്തിനോടു പറഞ്ഞു. ഹോ....നിന്‍റെ ഒരു അസൂയ കൊള്ളാമല്ലോ.
ഞാനെങ്ങിനേലും ഈ മരത്തേ തത്തിപ്പിടിച്ചു കേറിയപ്പം നിനക്കു സഹിയ്ക്കാന്‍
പറ്റുന്നില്ല അല്ലേ. ഇനിയെന്നെ ഇവിടെനിന്നും എങ്ങനെ ഇറക്കി ഓടിയ്ക്കാമെന്നാണ് നീ
വിചാരിക്കുന്നത്. അല്ലേ. നിന്‍റ ആ വിദ്യ അങ്ങു മനസ്സി വെച്ചേരെ.ഞാനീ
മരത്തേന്നെങ്ങോട്ടും പോണില്ല. അപ്പോള്‍ കുമ്പളം വീണ്ടും പറഞ്ഞു. ഇനി ഞാനായിട്ട്
നിന്നോടൊന്നും പറയുന്നില്ല. നീ അനുഭവിയ്ക്കുമ്പോള്‍ പഠിച്ചോളും.
അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ മത്തയ്ക്കും
കുമ്പളത്തിനും പൂവു വന്നു.കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിനും കായും വന്നു.
കുമ്പളത്തിലെ കുമ്പളങ്ങ വള്ളിയില്‍ തൂങ്ങി കിടന്നതുപോലെ തന്നെയായിരുന്നു മത്തയിലെ
മത്തങ്ങയും തൂങ്ങിക്കിടന്നത്. കുറേ ദിവസം കൂടി കഴിഞ്ഞപ്പോള്‍ രണ്ടിന്‍റെയും കായ്കള്‍ക്ക്
വലുപ്പം വെച്ചു തുടങ്ങി. കുമ്പളത്തിന് ഒരു കുഴപ്പവുമില്ലാതെ നിന്നു. കാരണം നല്ല
ബലമുള്ള ചുരുളന്‍ വള്ളികള്‍ കൊണ്ട് കുമ്പളം
മരത്തിന്‍റെ ചില്ലകളിലിറുക്കി പിടിച്ചിരുന്നു. എന്നാല്‍ മത്തന് ചില്ലകളില്‍
ചുറ്റിപ്പിടിയ്ക്കുവാന്‍ കുമ്പളത്തിന്‍റെ പോലെയുള്ള ചുരുളന്‍ വള്ളികള്‍ വള്ളികളില്ലായിരുന്നു.
അതുകൊണ്ട് മത്തങ്ങ വലുതാകുന്നതനുസരിച്ച് മത്തച്ചെടി വിഷമിക്കാനും തുടങ്ങി. കാരണം
ഭാരം കൂടുന്നതു തന്നെ പ്രശ്നം. അങ്ങിനെ ഒരു ദിവസം ഭാരം കൂടിയതിനാല്‍ മത്തന്‍
തടുപുടു തുടിനാരെ എന്നും പറഞ്ഞ് ദേ താഴെ കിടക്കുന്നു.അപ്പോള്‍ കുംമ്പളം മത്തനോടു
ചോദിച്ചു. ഇപ്പം നിനക്കു ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായോ എന്ന്. അപ്പോള്‍
മത്തന്‍ പറഞ്ഞു. ശരിയാ ചങ്ങാതി. ഇപ്പോഴെനിയ്ക്കു
മനസ്സിലായി. എല്ലാം അനുഭവിയ്ക്കുമ്പോളല്ലേ
നല്ലതും ചീത്തയും തിരിച്ചറിയുന്നത്..
നല്ല പ്രകൃതി നിരീക്ഷണമുണ്ടല്ലോ... മത്തനെക്കാള്‍ ബലമുള്ള ചുരുളന്‍ വള്ളികള്‍ കുമ്പളത്തിനുണ്ടെന്ന് ഇതുവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ദൈവം എത്ര കരുതലോടെയാണ് ഓരോരുത്തര്‍ക്കും ഓരോ കഴിവുകള്‍ കൊടുത്തിരിക്കുന്നത് അല്ലേ? ആ മത്തങ്ങ ആരുടെയും തലയില്‍ വീഴാതിരുന്നതു ഭാഗ്യം. മത്തന്‍ തറയില്‍ തന്നെ പടര്‍ന്നു വളരുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കഥ വളരെ നന്നായി. കുട്ടികള്‍ക്ക് കാണുമ്പോള്‍ വായിക്കാന്‍ കൂടുതല്‍ താത്പര്യം തോന്നുന്നത് ചെറിയ ചെറിയ ഖണ്ഡികകളായിരിക്കുമ്പോഴാണ്. സംഭാഷണങ്ങള്‍ പ്രത്യേകം ഖണ്ഡികകളിലാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കും. ആശംസകള്‍...
ReplyDeleteനല്ലൊരു ഗുണപാടമുള്ള കഥ ...ഏതെങ്കിലും ബാല പ്രസിദ്ധീകരണത്തിന് അയച്ചു കൊടുക്കൂ...തീര്‍ച്ചയായും അവരിത് പ്രസിദ്ധീകരിക്കും.
ReplyDeleteകൊള്ളാം .. ഈ കൊച്ചു കഥ
ReplyDeleteമുണ്ടോളി പറഞ്ഞ പോലെ ഏതെന്കിലും കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണത്തിന് അയക്കൂ.
തടുപുടു തുടിനാരെ....!!!
ReplyDeleteകഥ കൊള്ളാമല്ലോ.. മത്തനും കുംബളവും...
കൊച്ചുകഥകള്‍ക്ക് ഒരുപാട് ഗുണപാഠങ്ങള്‍ പറയാനുണ്ട്..
ഏതൊരുവനിലും ഒരു കുട്ടിയുണ്ടെന്നതുകൊണ്ട്തന്നെ വായനക്കാര്‍ക്കും ഇഷ്ടപ്പെടും..
കൊള്ളാം.. ആശംസകള്‍..
Oru samshayam, kumbalathinte kaayum valuthalle?
ReplyDeleteOru pakshe Koval ennezhuthiyirunnengil nannaayene.. kshamikkanam, ente oru abhiprayam paranjenne ulloo...