അപ്പുപ്പന്‍താടിപോലെ രണ്ടു
കുഞ്ഞു വെള്ളി
മേഘത്തുണ്ടുകള്‍ ആകാശത്തുകൂടി കളിച്ചു രസിച്ച് ഒഴുകി പോകുകയായിരുന്നു.അപ്പോളതാ ഒരു കാര്‍മേഘത്തുണ്ട് വേഗത്തില്‍ പോകുന്നതു
കണ്ടു. വെള്ളി മേഘങ്ങള്‍ ചോദിച്ചു. കാര്‍മേഘമേ നീ എന്താ ഇങ്ങനെ പാഞ്ഞു പോകുന്നത്. ഇത്തിരിനേരം ഞങ്ങളുടെ കൂടെ കളിച്ചിട്ടു പോകാം. കാര്‍ മേഘം പറഞ്ഞു-- എനിയ്ക്ക് ഒട്ടും നില്‍ക്കാന്‍
സമയമില്ല ചങ്ങാതിമാരെ. . എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചു വിട്ടിരിക്കുകയാണ്.
ഓഹോ അതെന്താ ആ ജോലി.?
മറ്റെ മേഘങ്ങള്‍ ആകാംക്ഷയോടെ ചോദിച്ചു.
കാര്‍മേഘം
മറുപടി പറഞ്ഞു.
നിങ്ങള്‍
താഴോട്ടു. നോക്കൂ. ഭൂമിയിലെ വയലുകളെല്ലാം വരണ്ട് വിണ്ടു കീറി കിടക്കുന്നതു
കണ്ടില്ലേ.... കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു കിടക്കുന്നതു
കണ്ടില്ലേ...ചെടികളെല്ലാം ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നതു കണ്ടില്ലേ..
വെള്ളി മേഘങ്ങള്‍ക്ക് അത്ഭുതമായി. ഞങ്ങളും കാണുന്നുണ്ടല്ലോ
ഇതൊക്കെ.അതുകൊണ്ട് നീ ഓടീട്ട് എന്തു കാര്യം?
അപ്പോള്‍ കാര്‍ മേഘം പറഞ്ഞു-- എന്നെ കടലമ്മ ഒരു ജോലി ഏല്‍പ്പിച്ചെന്നു
പറഞ്ഞില്ലേ.. എന്നില്‍ നിറയെ നീരാവിയാണ്. കടലമ്മ തന്നതാണ്. ഇത് ,ഓടിയോടി അങ്ങ്
മുകളില്‍ ചെന്നു തണുക്കുമ്പോള്‍ മഴത്തുള്ളിയായി മാറും. അതു താഴേക്കു വീണ്
വെള്ളമാകുമ്പോള്‍ കുളത്തിലും നദിയിലും കിണറിലും ഒക്കെ വെള്ളം കിട്ടും... ചെടികള്‍ക്കെല്ലാം
പുതു നാമ്പുവരും.
വെള്ളി
മേഘങ്ങള്‍ പറഞ്ഞു : അയ്യോ ചങ്ങാതീ, ഞങ്ങളോടും കടലമ്മ ഇതു പറഞ്ഞതാണ്. പക്ഷെ അപ്പോള്‍ വെള്ളമായിക്കഴിയുമ്പോള്‍
പിന്നെ നമ്മള്‍ മേഘങ്ങളങ്ങില്ലാതെ വരില്ലേ...അതുകൊണ്ട് ഞങ്ങളു പറഞ്ഞു ഞങ്ങള്‍ക്ക്
ആ ജോലി വയ്യെന്ന്.
കാര്‍മേഘം
പറഞ്ഞു-- നമ്മളില്ലാതായാലും നമ്മളു മുഖാന്തിരം ഭൂമിയ്ക്ക് എത്ര മാത്രം ഉപകാരമായി എന്ന്
നിങ്ങളോര്‍ക്കാത്തതെന്തേ?
വെള്ളി മേഘത്തുണ്ടുകള്‍ക്ക് അപ്പോഴാണ് കാര്യം
മനസ്സിലായത്--. ശരിയാണ് ചങ്ങാതീ.. നീ ഞങ്ങളുടെ കണ്ണു തുറപ്പിച്ചു. മറ്റുള്ളവര്‍ക്ക്
ഉപകാരം ചെയ്യുന്ന നിന്നെപ്പോലെ ഞങ്ങളും കടലമ്മയുടെ അടുക്കല്‍ പോയി നീരാവി
കൊണ്ടുവരാം. നീ ഓടിപ്പൊയ്ക്കോ. ഞങ്ങളും ദേ പുറകേ എത്തിക്കഴിഞ്ഞു.
അതുപറഞ്ഞ്
അവരും കളി മതിയാക്കി, കാര്‍മേഘത്തിനെ പ്പോലെ നീരാവിയും വഹിച്ച്
കാര്‍ മേഘമായി ഭൂമിയില്‍ മഴ പെയ്യിച്ചു.അങ്ങിനെ ഭൂമിയിലെ വരള്‍ച്ച എല്ലാം പോയി.
വളരെയധികം നന്നായിട്ടുണ്ട് ടീച്ചര്‍
ReplyDeleteഇത് എത്രയും പെട്ടന്ന് നമ്മുടെ കൂട്ടായ്മയിലും പോസ്റ്റ് ചെയ്യുമല്ലോ അല്ലെ
ആശംസകള്‍..പണ്ടൊക്കെ ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ചു തരുമ്പോള്‍ തന്നെ തല പുകയുമായിരുന്നു. ഇന്ന് എത്ര ലളിതമായി ഇതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നു എന്ന് മനസിലാക്കുമ്പോള്‍ വീണ്ടും പഠിക്കാന്‍ തോന്നുന്നു ..ഒന്നാം ക്ലാസ് മുതല്‍ വീണ്ടും ഒരു പഠനം.
ReplyDeleteസുന്ദരന്‍ കഥ, ചേച്ചി. ഇഷ്ടായി.
ReplyDeleteചേച്ചി ടീച്ചറാണോ? അതറിയില്ലായിരുന്നു ട്ടോ. എങ്കിലും ഞാന്‍ ചേച്ചി എന്നേ വിളിക്കു. എന്റെ ഒന്നാം ക്ലാസിലെ ടീച്ചറെ ഞാന്‍ ചേച്ചി എന്നാണ് വിളിക്കാറ്.
ReplyDeleteamme, very nice story, I am sure kids will love it :)...
ReplyDeleteഗുണ പാഠം:-എല്ലാവരും അവനവന്റെ ജോലി
ReplyDeleteഭംഗി ആയി ചെയ്യണം....!!
കഥ ഇഷ്ടപ്പെട്ടു.ടീച്ചര്‍..അഭിനന്ദനങ്ങള്‍ ..
കൊള്ളാംട്ടോ കുഞ്ഞാവകള്‍ക്കു എല്ലാം വേഗം മനസ്സിലാവും ഇപ്പോള്‍.
ReplyDeleteഅവരു കഷ്ടപ്പെടാതെ പഠിക്കട്ടെ.
എല്ലാവരും കൂടി കുസുമംജിയെ പിടിച്ചു ടീച്ചര്‍ ആക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് ചിരി വരുന്നു.. എഴുത്ത് അത് പോലെ ഉണ്ട്.. അതായിരിക്കും അങ്ങനെ തോന്നിയത്.. നല്ല പോസ്റ്റ്.. ഇതില്‍ അച്ചടി മഷി പുരണ്ടു എന്ന് കണ്ടതില്‍ പിന്നെയും സന്തോഷം.. ആശംസകളോടെ...
ReplyDeleteഒരു കാലത്ത് ടീച്ചറായിരുന്ന ഓര്‍മ്മകള്‍ തരുന്ന ആ വിളി ഞാനിഷ്ടപ്പെടുന്നു
Deleteലളിതമായ ഒരു ഗുണപാഠകഥ.
ReplyDeleteനന്നായിരിക്കുന്നു.
ചന്ദ്രേട്ടന്‍
ReplyDeleteപ്രവീണ്‍ ശേഖര്‍
ഭാനു കളരിക്കല്‍
soumi28
ente lokam
മുകിൽ
SHANAVAS
പട്ടേപ്പാടം റാംജി
ഇതു വായിച്ച് നല്ല അഭിപ്രായമിട്ട എല്ലാവര്‍ക്കും നന്ദി.
വളരെ ലളിതമായി വലിയ ഒരു കാര്യം പറഞ്ഞു ,ഗുണ പാഠ കഥ ഇഷ്ട്ടപെട്ടു ,നന്നായിരിക്കുന്നു
ReplyDeleteഅല്പം വൈകി ഇവിടെയെത്താന്‍... നന്മ പെയ്യുന്ന മഴമേഘത്തുണ്ടുകളെപ്പോലെ നമുക്കും ആര്‍ദ്രതയുടെ വാഹകരാകാം... ആശംസകള്‍...
ReplyDeleteകൊച്ചു കൂട്ടുകാരോടൊപ്പം വലിയ കൂട്ടുകാരുടേയും കണ്ണു തുറപ്പിക്കുന്ന കഥ.
ReplyDeleteആശംസകൾ
കുഞ്ഞുമനസ്സുകളിലേക്ക് നന്മയുടെ സന്ദശം എത്തിക്കാനാവുന്ന ഈണവും താളവുമുള്ള മനോഹരമായ കഥ......
ReplyDeleteനന്നായി ..ഗുണപാടകഥ .
ReplyDeleteപണ്ട് ആ ഉറുമ്പ് ഓടിയിട്ടു എന്തായിടീച്ചറെ ?
ഹ ..ഹ ഹ ..
ആ, നല്ല കഥ. ഇഷ്ടപ്പെട്ടു.
ReplyDelete