Friday, May 20, 2011

സുന്ദരിപ്പഴം

pic.frm.google
    
മരത്തിലെ പഴങ്ങളെല്ലാം പഴുത്തു തുടങ്ങി. തോട്ടക്കാരന്‍ എന്നും കാവലിന്  രാപകലില്ലാതെ ആളെയും നിര്‍ത്തി തുടങ്ങി. പകലു മുഴുവനും പക്ഷികളേം അണ്ണാനേം ഓടിയ്ക്കും. രാത്രിയാകുമ്പോള്‍ വാവലിനേം കള്ളനേം ഓടിയ്ക്കും. അങ്ങിങ്ങായി കുറച്ചു കൂടി പഴുക്കാനുണ്ട്. അതുകഴിഞ്ഞാലെല്ലാം പറിച്ചു കൂടയിലാക്കും. പിന്നെ പഴക്കടകളിലെ തട്ടുമ്മേല്‍ നിരക്കും. പിന്നെ വീടുകളിലേയ്ക്കും.  ആ മരത്തിമ്മേ നിക്കുന്ന രണ്ടു പഴങ്ങളു തമ്മിലൊരു മര്‍മ്മരം തുടങ്ങീട്ടു ദിവസങ്ങളായി.  പഴുത്തു ചെമന്നു തുടങ്ങിയ പഴം തൊട്ടടുത്തു നിന്നപുഴുക്കുത്തേറ്റ പഴത്തിനോടു പറയുന്നു. നിന്നേക്കണ്ടാലെന്തിനു കൊള്ളാം, ചില  സുന്ദരികളുടെ മുഖത്ത് വന്നു വീഴുന്ന കരിമംഗല്യം പോലെ നിന്‍റ മുഖത്തു തന്നെയാ പുഴുക്കുത്തു പാട്. പാവം പുഴുക്കുത്തേറ്റ പഴം ഒരുപാടു വിഷമത്തില്‍ പറഞ്ഞു. എന്തു ചെയ്യാം ചങ്ങാതി ഞാനായിട്ടൊന്നും വരുത്തി വെച്ചതല്ലല്ലോ. അപ്പോള്‍ നല്ല പഴം വീണ്ടും ഒന്നു കൂടി അതിനെ കുത്തു വാക്കു പറഞ്ഞു നോവിച്ചു. നിന്നെയിനി ആരെങ്കിലും തിന്നുമോ..ആവോ.. പുഴുക്കുത്തു പഴം പറഞ്ഞു. ആ.. വരുന്നതുപോലെ കാണാം.വീണ്ടും സുന്ദരിപ്പഴം. ഒരു ഗോളു കൂടി അടിച്ചു. എന്നെ പഴക്കടയില്‍ വെച്ചാല്‍  ആള്‍ക്കാര്‍ മത്സരമായിരിക്കും-- വാങ്ങാന്‍. അതുകേട്ട്  പുഴുക്കുത്തു പഴം തലയും താഴ്ത്തി മിണ്ടാതെ നിന്നു.
     ദിവസങ്ങള്‍ കഴിഞ്ഞു. തോട്ടക്കാരന്‍ വലിയ തോട്ടയും കൂടയും എല്ലാമായി വന്നു.പുഴുക്കുത്തു പഴം പ്രാര്‍ത്ഥിച്ചു.എന്നേ പറിച്ച് ഈ സുന്ദരിപ്പഴത്തിന്‍റെകൂടെ ഇടരുതേയെന്ന്. പക്ഷേ പ്രാര്‍ത്ഥന ഫലിച്ചില്ല. . തോട്ടക്കാരന്‍ രണ്ടു പഴങ്ങളും ഒരേ കൂടയില്‍ അടുത്തടുത്ത് പറിച്ചിട്ടു. പഴങ്ങളെല്ലാം കടയിലേയ്ക്ക് യാത്രയായി. കടയിലെത്തുന്നതു വരെ സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ കുത്തു വാക്കുപറഞ്ഞ് വേദനിപ്പിച്ചു കൊണ്ടേയിരുന്നു. കടയിലെത്തി. അപ്പോഴും പുഴുക്കുത്തേറ്റ പഴത്തിന് ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ദൈവമേ . എന്നെ എടുത്ത് ചീത്തയാന്നും പറഞ്ഞ് കടക്കാരന്‍ ആ കുപ്പത്തൊട്ടീലോട്ടിട്ടാലും  എന്നെയീ സുനന്ദരിപ്പഴത്തിന്‍റ കൂടെ തട്ടേലടുക്കി വെയ്ക്കരുതേയെന്ന്.പക്ഷേ ഇത്തവണയും പ്രാര്‍ത്ഥന ഫലിച്ചില്ല. രണ്ടു പഴങ്ങളും തട്ടേലടുത്തടുത്തു തന്നെ
             പഴം വാങ്ങാനാള്‍ക്കാരെത്തി തുടങ്ങി. സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനോടു പറഞ്ഞു. എന്നെ ദേ നോക്കിക്കോ ഇപ്പം വന്ന് വാങ്ങിക്കൊണ്ടു പോകും. നിന്നെയോ....
അപ്പോഴും പുഴുക്കുത്തു പഴം ഒന്നും മിണ്ടാതെ വിഷമത്തിലിരുന്നതേയുള്ളു. അതാ ഒരു പ്രായമായ മനുഷന്‍ വന്നു.  അയാള്‍ പഴം വാങ്ങനോര്‍ഡര്‍ കൊടുത്തു. കടക്കാരന്‍ സുന്ദരിപ്പഴം ഉള്‍പ്പടെ ഏറ്റവും നല്ല പഴം നോക്കി തുക്കാനാരംഭിച്ചു.ത്രാസ്സിന്‍റ തട്ടില്‍ കിടന്നോണ്ട് സുന്ദരിപ്പഴം പുഴുക്കുത്തു പഴത്തിനെ പുശ്ചത്തിലൊരു നോട്ടം കൂടി എറിഞ്ഞു.
പെട്ടെന്നാണ്  പഴം മേടിയ്ക്കുവാന്‍ വന്ന മനുഷന്‍ കടക്കാരന്‍ എടുത്തു വെച്ച പഴങ്ങളെല്ലാം തിരികെ ഇടുവിച്ചു. എന്നിട്ട്. തനിയെ തന്നെ പഴം തിരഞ്ഞെടുക്കുവാനാരംഭിച്ചു. അയാളാദ്യം എടുത്തത് ആ പുഴുക്കുത്തുള്ള പഴമായിരുന്നു. കടക്കാരന്‍ അത്ഭുതപ്പെട്ടു. സാറെന്തു മണ്ടത്തരമാണിക്കാണിയ്ക്കുന്നത്. അപ്പോളയാള്‍ തിരികെ പറഞ്ഞു. എടോ  ഞാന്‍ ബുദ്ധി പൂര്‍വ്വം എടുത്ത തീരുമാനമാണ്. പഴം പുഴുക്കുത്തണമെങ്കില്‍ അതില്‍ വെഷം ഏശിക്കാണില്ല. പുഴു തിന്നാതിരിക്കാന്‍ പുവാകുമ്പം തന്നെ വിഷം തളിച്ച് നല്ല ചെമന്നു തുടുത്ത പഴമാക്കി മാറ്റും.മനുഷരേ ആകര്‍ഷിക്കാന്‍. എടോ ഇത് പുഴുക്കുത്തിയ ഭാഗം ചെത്തിക്കളഞ്ഞാതന്നെ ബാക്കി ഭാഗം വിശ്വസിച്ച് തിന്നാമല്ലോ. തിരികെ തട്ടിമ്മേക്കേറിയിരുപ്പു പിടിച്ച സുന്ദരിപ്പഴം വിചാരിച്ചു. കണക്കു കൂട്ടുന്നപോലേം വിചാരിക്കുന്നപോലേം ഒന്നുമല്ലകാര്യങ്ങളവസാനിയ്ക്കുന്നത്. പുഴുക്കുത്തേറ്റ  പഴം ഒരുപാടുത്സാഹത്തില്‍
പൊതിക്കെട്ടിലായി സ്ഥലം വിട്ടു.                            

16 comments:

  1. പഴം പുഴുക്കുത്തണമെങ്കില്‍ അതില്‍ വെഷം ഏശിക്കാണില്ല. പുഴു തിന്നാതിരിക്കാന്‍ പുവാകുമ്പം തന്നെ വിഷം തളിച്ച് നല്ല ചെമന്നു തുടുത്ത പഴമാക്കി

    ReplyDelete
  2. ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കഥ. എല്ലാം അടങ്ങിയിരിക്കുന്നു. ഒന്നുകൂടി പറഞ്ഞിരിക്കുന്നു. ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്ന ആശയവും.
    വ്യക്തമായ ആശയം പകര്‍ത്തിയ കഥ നന്നായിരിക്കുന്നു.

    ReplyDelete
  3. അഹങ്കാരം അരുതെന്ന പാഠം. നന്നായി ചേച്ചി.


    @@
    ചേച്ചീടെ വാക്കുംകേട്ട് പുഴുക്കുത്തേറ്റ പഴംതിന്നു വയറിളക്കം പിടിച്ചാ ചികിത്സിക്കാനുള്ള പണം ചേച്ചി തരുമോ!

    **

    ReplyDelete
  4. ആഹാ നല്ല രസമുള്ള കഥ.
    @@@ അല്ല, ഈ കണ്ണൂരാന് എവിടെ പോയാലും സംശയമാണല്ലോ!!!

    ReplyDelete
  5. അഹങ്കാരം വേണ്ട..മക്കളെ...
    നല്ല ഗുണപാഠം....
    നന്നായിട്ടുണ്ട് കേട്ടൊ

    ReplyDelete
  6. പട്ടേപ്പാടം റാംജി
    റാംജി,
    ഇതിലെ പോരായ്മകളെല്ലാം പറഞ്ഞു തരണം. അതിനും കൂടി വേണ്ടിയാണേ
    ഞാന്‍ നിങ്ങളുടെ വായലയ്ക്കായി ഇതിവിടെ തുടങ്ങിയത്.

    K@nn(())raan*കണ്ണൂരാന്‍.!
    ഒരു വയറിളക്കം വന്നാലും അതു സമാധാനമുള്ള കാര്യമാ...

    ആളവന്‍താന്‍
    സന്തോഷം വിമലേ..
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    നന്ദി മുരളി

    ReplyDelete
  7. ചേച്ചിയുടെ കഥകള്‍ ചെറിയ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്ന ഞങ്ങള്‍ക്കും വായിച്ച് രസിക്കാന്‍ പറ്റുന്നുണ്ട്. ‍പുതിയ ബ്ലോഗിനു ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  8. ചേച്ചീ, Word verification എടുത്തു കളയാന്‍ മറക്കല്ലേ.

    ReplyDelete
  9. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്
    സന്തോഷം ദിനേശ്..കമെന്‍റാന്‍ വന്നിട്ട് കുറെ നാളായല്ലോ.
    Vayady--പോരായ്മകളും കൂടി ചൂണ്ടിക്കാണിയ്ക്കണം കേട്ടോ.
    , Word verification എടുത്തു കളഞ്ഞിട്ടുണ്ട്

    ReplyDelete
  10. നല്ല ഗുണപാഠം ഉണ്ട്.

    ReplyDelete
  11. പുതിയ ബ്ലോഗിന് ആശംസകള്‍

    ReplyDelete
  12. പണ്ട് ഒരു പ്രകൃതിശാസ്ത്ര പുസ്തകത്തില്‍ ഇതേ ആശയം ഞാന്‍ വായിച്ചത് ഓര്‍ക്കുന്നു. കാഴ്ചയില്‍ മനോഹരമായ പഴങ്ങള്‍ തെരഞ്ഞെടുക്കരുത്. എന്നതാണ് അത്.

    ഒരിക്കല്‍ ഒരു പച്ചക്കറി വില്പനക്കാരന്‍ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ പോയി. അപ്പോള്‍ അവിടെ തക്കാളി രണ്ടിടത്തായി കൃഷി ചെയ്തിരിക്കുന്നു. ഒരിടത്ത് നല്ല തുടുത്ത ആക്രുതിയൊത്ത പഴങ്ങള്‍. മറ്റൊരിടത്ത് ചുക്കിച്ചുളിഞ്ഞ്‌ കാണാന്‍ കൊള്ളില്ലാത്തതും. അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു. ഭംഗിയുള്ളത് കേരളത്തില്‍ വില്‍ക്കാന്‍ ഉള്ളത്. അത് രാസവളവും കീടനാശിനിയും ഉപയോഗിച്ചത്. ഈ ചുക്കി ചുളിഞ്ഞത് പ്രകൃതിദത്തമായ രീതിയില്‍ കൃഷി ചെയ്തത്. ഇത് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍.

    ആശയ സമ്പുഷ്ടമായ ഈ കുട്ടി കഥക്കു ആശംസകള്‍ ചേച്ചി.

    ReplyDelete
  13. ഇത് പോലെ ഉള്ള കഥകള്‍ വായിക്കുമ്പോള്‍ ഞാനും ഒരു കൊച്ചു കുട്ടിയാവരുണ്ട് ..

    ReplyDelete
  14. keraladasanunni

    അനില്‍കുമാര്‍ . സി.പി

    ഭാനു കളരിക്കല്‍

    MyDreams

    കൂട്ടുകാരെ സന്തോഷം.

    MyDreams ..ആവശ്യപ്പെട്ടതു പ്രകാരം കുഞ്ഞിക്കഥകളും കവിതകളും
    പോസ്റ്റു ചെയ്യാനായി ചക്കരമുത്തില്‍ പെര്‍മിഷന്‍ കൊടുത്തു. ഇതേ പോലെ ആര്‍ക്കെങ്കീലും പെര്‍മിഷന്‍ വേണേല് എന്നെ അറിയിക്കുക

    ReplyDelete