Monday, May 23, 2011

കുഴിയാനയും ഉറുമ്പും(കേരള കൌമുദിയുടെ കുട്ടികളുടെ മാസിക മാജിക് സ്ലേറ്റില്‍ വന്നത്—മാര്ച്ച്-20—2011)



 മണ്ണിനകത്ത്  ഒരു കുഞ്ഞു കുഴിയുണ്ടാക്കിയ കുഴിയാന പതുങ്ങിയിരിയ്ക്കും.ഏതെങ്കിലും പ്രാണിയോ ഉറുമ്പോ കുഴിയുടെ അരികിലൂടെ പോകുമ്പോള്‍ പതിയെ മണ്‍തരി ഇളക്കും.കാലു തെന്നി പാവം ഉറുമ്പും പ്രാണിയുമൊക്കെ കുഴിയിലേയ്ക്ക് വീഴും.കുഴിയില്‍ വീണാല്‍ പിന്നെ കുഴിയാനയുടെ വായിലായതു തന്നെ!
  ഒരു ദിവസം ഒരു ഉറുമ്പ് കുഴിയുടെ അരികിലൂടെ പോവുകയായിരുന്നു.പെട്ടെന്നാണ് മണ്ണിളകി ഉറുമ്പ് കുഴിയിലേയ്ക്ക് വീണത്.പ്ധും!ഉടനെ കുഴിയാന പാഞ്ഞെത്തി ഉറുമ്പിനെ
അകത്താക്കാനൊരുങ്ങി.എന്നാല്‍ ബുദ്ധിയുള്ള ഉറുമ്പ് കുഴിയാനയോട് പറഞ്ഞു:'ഈ കുഴിയുടെ പുറത്ത് വിശാലമായ ഒരു ലോകമുണ്ട്..എന്നെ വെറുതെ വിടുകയാണെങ്കില്‍
ഞാന്‍ നിന്നെ കൊണ്ടുപോയി അതൊക്കെ കാണിച്ചു തരാം..'
  'ഓഹോ..വിശാലമായ ലോകം കാണിക്കാമെന്നോ..ശരി ശരി നിന്നെ ഞാന്‍ പുറത്തെത്തിക്കാം..' കുഴിയാന പറഞ്ഞു.ഒരു ഈര്‍ക്കിലിലൂടെ കുഴിയാന ഉറുമ്പിനെ കുഴിയുടെ മുകളിലെത്തിച്ചു.
  കുഴിയുടെ മുകളിലെത്തിയതും ഉറുമ്പ് കുഴിയാനയോടു പറഞ്ഞു:'ചതിയില്‍ കൂടി ആഹാരം സമ്പാദിക്കുന്ന നിനക്ക് വിശാലമായ പുറം ലോകം കാണാന്‍ ഒരു യോഗ്യതയുമില്ല.അതുകൊണ്ട് നീ എന്നും ഈ കുഴിയില്‍ കിടന്നാല്‍ മതി.!'
  അങ്ങിനെ ഉറുമ്പ് രക്ഷപ്പെട്ടു.കുഴിയാന ഇന്നും കുഴിയില്‍ കിടക്കുന്നു.

.

4 comments:

  1. ചതിയില്‍ കൂടി ആഹാരം സമ്പാദിക്കുന്ന നിനക്ക് വിശാലമായ പുറം ലോകം കാണാന്‍ ഒരു യോഗ്യതയുമില്ല.

    ReplyDelete
  2. നല്ല ഒരു ഗുണപാഠം ഉള്ള കഥ.

    ReplyDelete
  3. പ്രിയപ്പെട്ട കുസുമം,
    ഇപ്പോഴത്തെ കുട്ടികള്‍ക്ക് കുഴിയാന എന്താണെന്നു അറിയാമോ?കഥ
    നന്നായി...കുഴിയാനയെ കണ്ട കാലം മറന്നു!
    ഒരു മനോഹര രാത്രി ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete